ഉത്രാളിക്കാവ് പൂരം : സാമ്പിൾ വെടിക്കെട്ട് അനിശ്ചിതത്വത്തിൽ

വടക്കാഞ്ചേരി : ഞായറാഴ്ച്ച നടക്കേണ്ട സാമ്പിൾ വെടിക്കെട്ടിനു ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. പറപ്പുറപ്പാടിനു പങ്കാളിത്ത ദേശങ്ങളായ വടക്കാഞ്ചേരി, കുമരനല്ലൂർ , എങ്കേക്കാട് ദേശങ്ങൾ സംയുക്തമായാണ് വെടിക്കെട്ട് നടത്തിയത്. പൂരദിവസമായ ചൊവ്വാഴ്ച്ച കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം രാത്രി 8 മണിക്ക് വെടിക്കെട്ട് നടത്താനാണ് തീരുമാനം. അന്നേ ദിവസത്തെ വെടിക്കെട്ടിനു നിയന്ത്രണങ്ങളോടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.