ഉത്രാളിക്കാവ് വെടിക്കെട്ട്‌ – ആശങ്കകള്‍ നീങ്ങി

വടക്കാഞ്ചേരി : പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരത്തിനോട് അനുബന്ധിച്ച് നടത്തിവരുന്ന വെടിക്കെട്ട്‌ നിബന്ധനകളോടെ നടത്തുവാന്‍ സാധ്യതയേറി. കഴിഞ്ഞ ദിവസം പോലീസ് വെടിക്കെട്ട്‌ നടത്തുന്നതിനു അനുമതി നിഷേധിച്ചത് മൂന്ന് ദേശക്കാരുടെയും പൂരപ്രേമികളുടെയും ശക്തമായ പ്രതിഷേധത്തിനു കാരണമായി. ഇതിനെ തുടര്‍ന്ന് ഇന്ന് രാവിലെ വടക്കാഞ്ചേരി സി ഐ ഓഫീസില്‍ വച്ച് മൂന്ന് പൂരകമ്മറ്റികളുടെ പ്രതിനിധികളുമായ് പോലീസ് ചര്‍ച്ച നടത്തി. തുടര്‍ന്ന് പോലീസ് ഉത്രാളിക്കാവ് ക്ഷേത്രത്തില്‍ എത്തി വെടിക്കെട്ട്‌ നടക്കുന്ന സ്ഥലം അളന്നു റിപ്പോര്‍ട്ട് തയ്യാറാക്കി.