ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതിയില്ല
വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരത്തിനോട് അനുബന്ധിച്ചു നടത്തി വന്നിരുന്ന വെടിക്കെട്ടിന് വടക്കാഞ്ചേരി പോലീസ് അനുമതി നിഷേധിച്ചു.വെടിക്കെട്ട് നടത്താൻ ആവശ്യമായ സ്ഥലം ഇല്ല എന്ന കാരണത്താലാണ് അനുമതി നിഷേധിച്ചത്. പൂരത്തിനോടനുബന്ധിച്ചുള്ള ആന എഴുന്നള്ളിപ്പും അനിശ്ചിതത്വത്തിലാണ്.ഇതേതുടർന്ന് പൂരം ഉപേക്ഷിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.അതേസമയം പൂരം തകർക്കാനുള്ള ഗൂഢശ്രമം നടക്കുന്നുണ്ടെന്ന് പൂരകമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. പ്രശ്നപരിഹാരത്തിനായി മന്ത്രി എ.സി മൊയ്തീൻ,അനിൽ അക്കരെ എം.ൽ.എ, നഗരസഭാ പ്രതിനിധികൾ എന്നിവരുമായി ഇന്നു നിർണായക ചർച്ച നടത്തും.അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്ന് പൂരകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.