![]()
വടക്കാഞ്ചേരി : വെടിക്കെട്ട് നടത്തുന്നതിന് നിയമങ്ങൾ കർശനമായതിനാൽ ഇത്തവണ ഉത്രാളിക്കാവിൽ സംയുക്‌ത വെടികെട്ടിന് സാധ്യത. വീടുകളിൽ നിന്നും 100 മീറ്ററും റെയിൽ പാളത്തിൽ നിന്ന് 45 മീറ്ററും ദൂരെ മാത്രമേ വെടിക്കെട്ട് നടത്താൻ അനുമതിയുള്ളൂ. ജില്ലാ കളക്ടർ എ കൗശികന്റെ നേതൃത്വത്തിൽ റെവന്യൂ ഉദ്യോഗസ്ഥർ വെടിക്കെട്ട് നടത്തുന്ന സ്ഥലം പരിശോധിച്ചിരുന്നു. സാങ്കേതിക തടസങ്ങൾ നീക്കാൻ മൂന്നു ദേശക്കാരും സംയുക്‌തമായി വെടിക്കെട്ട് നടത്തേണ്ടി വന്നാൽ മൊത്തം മൂന്നു വെടിക്കെട്ട് മാത്രമേ ഉണ്ടാകൂ. 25 ന് സാമ്പിൾ വെടിക്കെട്ട്, 27 ന് പകൽ വെടിക്കെട്ട് , 28 ന് പുലർച്ചെ രാത്രി വെടിക്കെട്ട്.