ബസ് കനാലിലേക്ക് വീണു നാല് പേർക്ക് പരിക്ക്

വടക്കാഞ്ചേരി : പൈങ്കുളം - തൊഴുപ്പാടം കനാൽ റോഡിൽ മുല്ലക്കാവ് ക്ഷേത്രത്തിനു സമീപം നിയന്ത്രണം നഷ്ട്ടപെട്ട സ്വകാര്യ ബസ് കനാലിലേക്ക് വീണു. ശനിയാഴ്ച രാവിലെ 9: 45 ന് ഷൊർണുരിൽ നിന്ന് തൊഴുപ്പാടത്തേക്ക്  പോയിരുന്ന ബസ് ലീഫ് സെറ്റ് കേടായതിനെ തുടർന്ന് കനാലിലേക്ക് വീഴുകയായിരുന്നു. പരുക്കേറ്റ നാല് പേരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.