മോഷണം തുടർക്കഥയാകുന്നു

വരവൂര്‍ : തളിയിൽ വീണ്ടും മോഷണശ്രമം.കഴിഞ്ഞ ദിവസം ഈ ഭാഗത്ത് വീട്ടമ്മയെ കെട്ടിയിട്ട് ക കവർച്ച നടത്തിയിരുന്നു. തോട്ടുമുച്ചിക്കൽ ഷംസുവിന്റെ വീട്ടിലാണ് ശനിയാഴ്ച മോഷണശ്രമം നടന്നത്. വീട്ടിൽ വയസ്സായ 'അമ്മ തനിച്ചാണ് താമസം .വീടിന്റെ മുൻപിൽ പെയിന്റ് ഒഴിച്ചിട്ടുണ്ട്.എന്നാൽ വാതിൽ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടു. അതിനാൽ തന്നെ ഒന്നും നഷ്ടപ്പെട്ടിട്ടില്ല.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.