എക്സിബിഷന് ജനത്തിരക്ക്, ഒരാഴ്ചത്തേക്ക് കൂടി നീട്ടി.

വടക്കാഞ്ചേരി : പതിനേഴാമത് ഉത്രാളിക്കാവ് പൂരം അഖിലേന്ത്യ എക്സിബിഷൻ ജനത്തിരക്കിനെ തുടർന്ന് മാർച്ച് പതിമൂന്നാം തീയതി വരെ തുടരും. നാട്ടുകാരുടെയും എക്സിബിഷൻ സ്റ്റാൾ ഉടമകളുടെയും അഭ്യർത്ഥന മാനിച്ചാണ് എക്സിബിഷൻ്റെ ദിവസങ്ങൾ നീട്ടിയതെന്ന് വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അറിയിച്ചു. ഓട്ടുപാറ ബസ്സ് സ്റ്റാൻ്റിന് മുന്നിലെ ഗ്രൗണ്ടിലാണ് ഉത്രാളിക്കാവ് പൂരം എക്സിബിഷൻ നടത്തുന്നത്.