വടക്കാഞ്ചേരി – ഓട്ടുപാറ നാലുവരിപാതക്ക് 10 കോടി രൂപ
ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ വടക്കാഞ്ചേരി പുഴ പാലം മുതല്‍ ഓട്ടുപാറ ജംങ്ഷന്‍ വരെ നാലുവരിപ്പാതക്ക് ബജറ്റില്‍ 10 കോടി രൂപ വകയിരുത്തി. വടക്കാഞ്ചേരി പുഴയ്ക്ക് കുറകെ നിലവിലെ പാലത്തിനു സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കാന്‍ 7.50 കോടി രൂപയും വടക്കാഞ്ചേരി കോടതി സമുച്ചയത്തിനു 10 കോടി രൂപയും വകയിരുത്തി. വാഴാനി - ചെപ്പാറ - വിലങ്ങന്‍കുന്ന് ടൂറിസം ഇടനാഴിക്ക് 20 കോടി അടങ്കല്‍ തുകയായി വകയിരുത്തി. സംസ്ഥാന ബജറ്റിൽ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിന് മൊത്തം 179.85 കോടി രൂപ വകയിരുത്തി.
ബജറ്റിൽ ഉൾപ്പെട്ട വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ മറ്റു പദ്ധതികൾ
- കില വികസനത്തിന് 33 കോടി രൂപ.
- കൊട്ടേക്കാട്-മുണ്ടൂര്‍ റോഡിന് 10 കോടി.
- പോന്നോര്‍- എടക്കളത്തൂര്‍ റോഡിന് 3.25 കോടി.
- മുണ്ടൂര്‍-പുറ്റേക്കര ഭാഗം നാലുവരിപ്പാത വികസനം തുടര്‍ നടപടികള്‍ക്കായി 20 കോടി.
- അത്താണി-പുതുരുത്തി റോഡ് 75 ലക്ഷം രൂപ.
- വാഴാനി റോഡ് ബി.സി ഓവര്‍ ലേയിംഗിനായി മൂന്ന് കോടി രൂപ.
- അവണൂര്‍-വരടിയം ബി.എം.ആന്‍ഡ് ബി.സി 2.75 കോടി രൂപ.
- ഫുഡ് സേഫ്റ്റി വകുപ്പ് സോണല്‍ ഓഫീസ് കം ഹെല്‍ത്ത് സബ് സെന്റര്‍ കോംപ്ലക്‌സ് കെട്ടിടത്തിനായി അഞ്ച് കോടി രൂപ.
- അടാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിനായി 1.5 കോടി രൂപ.
- വടക്കാഞ്ചേരി പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കാന്റീന്‍ ബ്ലോക്കിന് 60 ലക്ഷം രൂപ.
- ജി.യു.പി.എസ് വരടിയത്തിനായി അഞ്ച് കോടി രൂപ.
- ഗവ. മെഡിക്കല്‍ കോളേജ് ട്രഷറി ബില്‍ഡിങിനായി 2.5 കോടി രൂപ.
- വടക്കാഞ്ചേരി കോടതി സമുച്ചയത്തിന് 10 കോടി രൂപ.
- തലപ്പിള്ളി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സിനായി 10 കോടി രൂപ.
- വടക്കാഞ്ചേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനായി അഞ്ച് കോടി രൂപ.
- ഗവ. മെഡിക്കല്‍ കോളേജ് പേ വാര്‍ഡ് മൂന്നാം ഘട്ടം നിര്‍മ്മാണത്തിനായി മൂന്ന് കോടി രൂപ.
- കോളങ്ങാട്ടുകര പാലം ഏഴ് കോടി.
- അമല റെയില്‍വേ ഓവര്‍ ബ്രിഡ്ജ് 20 കോടി.