ബൈക്കുകൾ കൂട്ടിയിടിച്ച് കുണ്ടന്നൂർ മുട്ടിക്കൽ സ്വദേശി മരണപ്പെട്ടു.

വടക്കാഞ്ചേരി : ഞായറാഴ്ച വൈകീട്ട് വിയ്യൂർ വെച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ കുണ്ടന്നൂർ മുട്ടിക്കൽ ബാലകൃഷ്ണൻ മകൻ പ്രകാശൻ (28) മരണപ്പെട്ടു. സിപിഐ (എം) മുട്ടിക്കൽ ബ്രാഞ്ച് കമ്മിറ്റി അംഗമാണ് മരിച്ച പ്രകാശൻ. നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അമ്മ : ശാന്ത, സഹോദരി: പ്രബിത