ഉത്രാളിക്കാവ് പൂരം എക്സിബിഷൻ സന്ദർശനം ഇത്തവണ സൗജന്യം.

വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ച് നടത്തിവരാറുള്ള അഖിലേന്ത്യ എക്സിബിഷൻ്റെ സന്ദർശനം ഇത്തവണ സൗജന്യമായിരിക്കുമെന്ന് വടക്കാഞ്ചേരി എം.എൽ. എ. ശ്രീ. സേവ്യർ ചിറ്റില്പിള്ളി അറിയിച്ചു.2022 ഫെബ്രുവരി 25 മുതൽ മാർച്ച് 5 വരെയാണ് പൂരം എക്സിബിഷൻ. ഓട്ടുപാറ ബസ്സ് സ്റ്റാഡിന് മുന്നിലെ ഗ്രൗണ്ടിലാണ് ഉത്രാളിക്കാവ് പൂരം എക്സിബിഷൻ നടത്തുന്നത്.