ചേലക്കര വധശ്രമകേസ്സ് പ്രതിയെ ഇൻ്റർപോളിൻ്റെ സഹായത്തോടെ പിടികൂടി.

വടക്കാഞ്ചേരി : ചേലക്കരയിൽ നടന്ന വധശ്രമകേസ്സിലെ പ്രതിയെ മൂന്ന് വർഷത്തിനുശേഷം അബൂദാബിയിൽ വെച്ച് ഇൻ്റർപോളിൻ്റെ സഹായത്തോടെ പിടികൂടി. പുലക്കോട് അന്തിക്കാട്ട് നമ്പിയത്ത് വീട്ടിൽ ഗോപാലകൃഷ്ണനാണ് അറസ്റ്റിലായ പ്രതി. 2019-ൽ നടന്ന കുറ്റകൃത്യത്തിന് ശേഷം വിദേശത്തേക്ക് രക്ഷപെട്ട ഇയാൾക്കെതിരേ ലുക്ക് ഔട്ട് നോട്ടീ്സും പിന്നീട് റെഡ് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇൻ്റർപോൾ ഡൽഹിയിൽ എത്തിച്ച പ്രതിയെ ചേലക്കര പോലീസ് സബ് ഇസ്പെക്ടർ കെ.പി. ആനന്ദിൻ്റെ നേതൃത്വത്തിലുള്ള സംഘം ചേലക്കരയിൽ എത്തിച്ചു.