ഉത്രാളിക്കാവ് പൂരം ഒരു കോടി രൂപക്ക് ഇൻഷ്വർ ചെയ്തു.

വടക്കാഞ്ചേരി : 2022 ഫെബ്രുവരി 26 ശനിയാഴ്ച അർദ്ധരാത്രി മുതൽ 2022 മാര്ച്ച് 2 അർദ്ധരാത്രി രാതി വരെ ഉത്രാളിക്കാവ് പൂരത്തിനോട് അനുബന്ധിച്ചു നടത്തുന്ന ചടങ്ങുകളും ആഘോഷങ്ങളും ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടും. വടക്കാഞ്ചേരി, കുമാരനല്ലൂർ , എങ്കേക്കാട് ദേശങ്ങൾ സംയുക്തമായാണ് ഇൻഷുറൻസ് പരിരക്ഷ എടുത്തിരിക്കുന്നത്. ഉത്രാളിക്കാവ് ക്ഷേത്രത്തിന്റെ 7 കി.മീ ദൂരപരിധിയിൽ പെടുന്ന സ്ഥലങ്ങൾ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടും. പൂരത്തിന് പങ്കെടുക്കാൻ വരുന്ന ജനങ്ങളുടെയും കലാകാരന്മാരുടെയും സുരക്ഷാ മുൻനിർത്തിയാണ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.