![]()
പുന്നംപറമ്പ് : പോലീസിനെതിരെ പ്രകോപനപരമായി ഭിത്തിയിലെഴുതി പുന്നം പറമ്പിൽ മോഷണശ്രമം.അഡ്വ. ബി..എ ആളൂരിന്റെ സഹോദരിയുടെ വീട്ടിലാണ് മോഷണശ്രമം.പൂട്ടിക്കിടന്നിരുന്ന വീടിന്റെ മുൻവശത്തെ പൂട്ട് തകർത്തു അകത്തുകടന്ന മോഷ്ടാക്കൾ അലമാരകളിലെ വസ്തുക്കളെല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്.വടക്കാഞ്ചേരി സി.ഐ,എസ്.ഐ.എന്നിവരെ വെല്ലുവിളിച്ചുകൊണ്ടുള്ളതാണ് ചുവരെഴുത്ത്.വീട്ടിൽ നിന്ന് ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.