![]()
വടക്കാഞ്ചേരി : ഉത്രാളിപ്പൂരത്തിനോട് അനുബന്ധിച്ചു വിവിധ ദേശങ്ങളുടെ പന്തൽ പണികൾ ആരംഭിച്ചു. എങ്കക്കാട് ദേശത്തിന്റെ പന്തൽ കാൽനാട്ടൽ നാളെ നടക്കും. രാവിലെ എട്ടിനാണ് കർമ്മം.ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ആണ് ദേശത്തിന്റെ ബഹുനില പന്തൽ ഉയരുക. മറ്റ് വിഭാഗക്കാരുടെ പന്തൽ കാൽനാട്ടൽ അടുത്ത ആഴ്‌ചകളിൽ നടക്കും.പൂരത്തിന്റെ സുരക്ഷാ കാരണങ്ങളുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നതിന് റവന്യൂ വകുപ്പ് വ്യാഴാഴ്ച യോഗം വിളിച്ചു. പൂരം പങ്കാളിത്തദേശ ഭാരവാഹികൾ, കോ-ഓർഡിനേഷൻ കമ്മിറ്റി, ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.ഫെബ്രുവരി 27 നാണ് പൂരം.പൂരത്തിനോട് അനുബന്ധിച്ചുള്ള അഖിലേന്ത്യാ പ്രദർശനം 10 ന് ആരംഭിക്കും.