കുറ്റിയങ്കാവ് പൂരം കലാപരിപാടികൾക്ക് ആരംഭം

വടക്കാഞ്ചേരി : ഫെബ്രുവരി 12 ന് നടക്കുന്ന കുറ്റിയങ്കാവ് പൂരത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾക്ക് വ്യാഴാഴ്ച തുടക്കം.മിണാലൂർ വിഭാഗമാണ് കലാപരിപാടികൾക്ക് വേദിയൊരുക്കുന്നത്. എട്ടാം തിയതി സിനിമാതാരം ശാലു മേനോൻ അവതരിപ്പിക്കുന്ന ബാലെ,ഒൻപതിന് കലാമണ്ഡലം ലീലാമ്മക്കുള്ള സമർപ്പണമായി കേരള കലാമണ്ഡലത്തിന്റെ നൃത്തസന്ധ്യ ,പത്തിന് രാത്രി ഏഴ് മണിക്ക് മിണാലൂർ - അമ്പലപുരം ദേശങ്ങളുടെ സാമ്പിൾ വെടിക്കെട്ട്,11 ന് ഇരുദേശങ്ങളും ചേർന്ന് ഒരുക്കുന്ന ചെരാനെല്ലൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണത്തിൽ ആൽത്തരമേളം,ചമയ പ്രദർശനം എന്നിവ നടക്കും.