ബാഹുബലി’യുടെ തിളക്കാവുമായി പൂരംപ്രദർശന നഗരി ഒരുങ്ങുന്നു

വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ചു നടത്തുന്ന അഖിലേന്ത്യാ പ്രദർശനത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ബാഹുബലി സെറ്റിന്റെ മാതൃകയിലാണ് ഇത്തവണ പ്രദർശന സ്ഥലം ഒരുക്കിയിരിക്കുന്നത്.നൂറോളം കലാകാരന്മാരുടെ പരിശ്രമ ഫലമാണ് സെറ്റ്.ഫെബ്രുവരി 12 മുതൽ 28 വരെയാണ് പ്രദർശനം. തിങ്കളാഴ്ച വൈകിട്ട് ബഹു.വ്യവസായ മന്ത്രി എ. സി.മൊയ്തീൻ പ്രദർശനം ഉദ്ഘാടനം ചെയ്യും.പ്രദർശന കമ്മിറ്റിയുടെയും ഫോട്ടോഗ്രാഫേർസ് അസോസിയേഷന്റെയും നേതൃത്വത്തിൽ ഫോട്ടോഗ്രാഫി മൽസരവും ,ഫോട്ടോ പ്രദർശനവും നടക്കും.എല്ലാ ദിവസവും വൈകിട്ട് സംസ്ഥാന - ജില്ലാ കലോത്സവ വിജയികളുടെ പരിപാടികളും ഒരുക്കും.കൂടാതെ മറ്റു സംഘടനകളുടെ കീഴിലുള്ളവർക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്തു പരിപാടികൾ അവതരിപ്പിക്കാൻ അവസരം ഉണ്ടാകും .സർക്കാർ, അർദ്ധ സർക്കാർ സ്വകാര്യ -പൊതുമേഖലാ സ്ഥാപനങ്ങൾ, സംഘടനകൾ, എക്സൈസ് ,പോലീസ് എന്നിവയുടെ സ്റ്റാളുകൾ, വിവിധ റൈഡുകൾ എന്നിവയും പ്രദർശന നഗരിയിൽ ഒരുക്കും.ഇവയ്ക്ക് പുറമെ ദിവസേന പ്രശസ്ത കലാകാരൻമാരുടെ പരിപാടികളും സംഘടിപ്പിക്കും.മറ്റു സംഘടനകൾക്കും ക്ലബ്ബ്കൾക്കും പരിപാടികൾ അവതരിപ്പിക്കുന്നതിന് 9746305563 എന്ന നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യാവുന്നതാണ്.