കുറ്റിയങ്കാവ് പൂരം തിങ്കളാഴ്ച.

അത്താണി : കുറ്റിയങ്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം തിങ്കളാഴ്ച ആഘോഷിക്കും. മിണാലൂർ, തിരുത്തിപറമ്പ് ദേശങ്ങൾ പങ്കാളികളാകുന്ന പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് ശനിയാഴ്ച നടന്നു. പൂരത്തിന്റെ പൂജകളുടെ മുഖ്യ കാർമികത്വം ക്ഷേത്രം മേൽശാന്തി ലക്ഷ്മി നാരായണൻ എബ്രാന്തിരി നിർവഹിക്കും. തിരുത്തിപറമ്പ് ദേശത്തിനു വേണ്ടി പാറമേക്കാവ് പത്മനാഭനും മിണാലൂർ ദേശത്തിനു വേണ്ടി തിരുവമ്പാടി ശിവസുന്ദറും തിടമ്പേറ്റും.