ഉത്രാളിപ്പൂരം എങ്കക്കാട് ദേശം കാഴ്ചപ്പന്തലിന് കാൽനാട്ടി

വടക്കാഞ്ചേരി : ചരിത്രപ്രസിദ്ധമായ ഉത്രാളിക്കാവ് പൂരത്തിനോട് അനുബന്ധിച്ചു എങ്കക്കാട് ദേശത്തിന്റെ കാഴ്ചപ്പന്തൽ കാൽനാട്ടൽ കർമ്മം മേൽശാന്തി രാമസ്വാമി നിർവഹിച്ചു. ചടങ്ങിൽ എങ്കക്കാട് വിഭാഗം പ്രസിഡന്റ് പി.ആർ.സുരേഷ് കുമാർ, സെക്രട്ടറി എൻ.ആർ.മോഹനൻ , മറ്റു രണ്ടു ദേശങ്ങളിലെ ഭാരവാഹികളും പങ്കെടുത്തു.