കളഞ്ഞ് കിട്ടിയ പേഴ്‌സ് ഉടമസ്ഥന് തിരികെ നൽകി മതൃകയായി

എരുമപ്പെട്ടി : കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമയ്ക്ക് നൽകി നിർമ്മാണ തൊഴിലാളി മാതൃകയായി.കെട്ടിട നിർമ്മാണ തൊഴിലാളിയായ മങ്ങാട് പുത്തൂര് ജോസാണ് മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ചത്. കോഴിക്കോട് സ്വദേശി അജിത്തിന്റെ 12,000 രൂപയും ബാങ്ക്, തിരിച്ചറിയൽ കാർഡുകളും അടങ്ങിയ പേഴ്സ് ആണ് നാഷ്ടപ്പെട്ടത്.കുണ്ടന്നൂരുള്ള ഭാര്യ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് പേഴ്സ് നഷ്ടപ്പെട്ടത്. റോഡരുകിൽ നിന്നും കണ്ട് കിട്ടിയ പേഴ്സ് ജോസ് എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. എസ്.ഐ.ജോണിന്റെ സാന്നിധ്യത്തിൽ ജോസ് പേഴ്സ് ഉടമയ്ക്ക് കൈമാറി.