ഉത്രാളിക്കാവ് പൂരം അഖിലേന്ത്യാ പ്രദർശനത്തിന് ആരംഭം

വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരത്തിനോട് അനുബന്ധിച്ചു നടത്തുന്ന പന്ത്രണ്ടാമത് അഖിലേന്ത്യാ പ്രദർശനം വടക്കാഞ്ചേരി സ്കൂൾ ഗ്രൗണ്ടിൽ തിങ്കളാഴ്ച ആരംഭിക്കും.പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ഈ സംരംഭത്തിന് ആരംഭം കുറിച്ച മന്ത്രി എ. സി.മൊയ്തീൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. പ്രദർശന കവാടം ബാഹുബലി സെറ്റ് ആണ്.ഇതിന് അരുകിൽ തന്നെ സെൽഫി കോർണറും ഒരുക്കിയിട്ടുണ്ട്.ഉദ്ഘാടന ദിനത്തിൽ പട്ടുറുമാൽ സംഘത്തിന്റെ മാപ്പിളപ്പാട്ട് ആണ് ഒരുക്കിയിരിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. പ്രദർശന നഗരിയിൽ ഹരിത നയം നടപ്പിലാക്കും .ഇതിന്റെ ഭാഗമായി നഗരസഭ സബ്സിഡി നിരക്കിൽ തുണിസഞ്ചി നൽകും.17 ദിനങ്ങൾ നീണ്ടുനിൽക്കുന്ന ഉത്സവാഘോഷത്തിൽ തിരുവാതിരക്കളി,ശിങ്കാരിമേളം, നാടൻപാട്ട് എന്നിവയും മറ്റ് വൈവിധ്യമാർന്ന കലാരൂപങ്ങളും അരങ്ങേറും.കെ.പി.എ. സി.ലളിതയുടെ അഭിനയ ജീവിതത്തിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി 'ലളിതചേച്ചി @50' എന്ന പേരിൽ കലാപരിപാടികൾ അവതരിപ്പിക്കും.