‘ലളിതം 50’ താരസന്ധ്യ ഇന്ന് വൈകീട്ട് 6 ന്

വടക്കാഞ്ചേരി : കെ.പി.എ.സി. ലളിതയുടെ അഭിനയ ജീവിതത്തിന്റെ 50)-o വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ലളിതം-50 എന്ന പരിപാടി ഇന്ന് വൈകീട്ട് 6 ന് മണ്ണുത്തി വെറ്റിനറി കോളേജ് ഗ്രൗണ്ടിൽ വച്ച് നടക്കും. നാടകത്തിലൂടെയും സിനിമയിലൂടെയും രാഷ്ട്രീയത്തിലൂടെയും സജീവമായ കെ.പി.എ.സി ലളിതയെ ആദരിക്കുന്ന ചടങ്ങിൽ മമ്മൂട്ടി,ഹരിഹരൻ,സത്യൻ അന്തിക്കാട്,ജയറാം,ജോഷി,ലാൽ തുടങ്ങി നിരവധി പ്രശസ്ത വ്യക്തികൾ പങ്കെടുക്കും.