ഉത്സവക്കാഴ്ചകൾ” ഫോട്ടോഗ്രാഫി മത്സരം

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ ഉത്രാളിക്കാവ് പൂരം അഖിലേന്ത്യാ പ്രദർശനകമ്മിറ്റിയും ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ വടക്കാഞ്ചേരി മേഖലയും സംയുക്തമായി "ഉത്സവക്കാഴ്ചകൾ" ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.ഉത്രാളിക്കാവ്, കുറ്റിയങ്കാവ്, മച്ചാട് മാമാങ്കം എന്നീ ഉത്സവ ഫോട്ടോകൾ ആണ് പരിപാടിയിൽ പരിഗണിക്കുക.300 രൂപ രജിസ്‌ട്രേഷൻ ഫീസ് നൽകി താല്പര്യമുള്ള എല്ലാവർക്കും ഇതിൽ പങ്കെടുക്കാൻ അവസരമുണ്ട്.വിജയികൾക്ക് സമ്മാനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കുറ്റിയങ്കാവ് പൂരം ഫെബ്രുവരി 12 നും , മച്ചാട് മാമാങ്കം 20 നും ,ഉത്രാളിക്കാവ് പൂരം 27 നും ആണ്.മാർച്ച് 5 വരെ എൻട്രികൾ സ്വീകരിക്കും എന്ന് സംഘാടകർ അറിയിച്ചു.