ഉത്രാളിക്കാവ് പൂരം അഖിലേന്ത്യാ പ്രദർശനത്തിന് തുടക്കമായി

വടക്കാഞ്ചേരി : വടക്കാഞ്ചേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ ഉത്രാളിക്കാവ് പൂരത്തിനോട് അനുബന്ധിച്ചു നടത്തുന്ന അഖിലേന്ത്യാ പ്രദർശനത്തിന് ആരംഭമായി.ബഹു.വ്യവസായ വകുപ്പ് മന്ത്രി എ. സി.മൊയ്തീൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഇത്തരം മേളകൾ നാടിന്റെ കൂട്ടായ്മ വർധിപ്പിക്കും എന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു.അനിൽ അക്കരെ എം.എൽ.എ. അധ്യക്ഷത വഹിച്ചു. പി.കെ.ബിജു .എം.പി.,നഗരസഭാ ഉപാധ്യക്ഷനും പ്രദർശന കമ്മിറ്റി വർക്കിങ് ചെയർമാനുമായ എം.ആർ.അനൂപ്.കിഷോർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ,നഗരസഭ സ്ഥിരം സമിതി അംഗങ്ങൾ,കൗൺസിലർമാർ,അജിത് കുമാർ മല്ലയ്യ,മുള്ളൂർക്കര മുഹമ്മദലി സഖാഫി,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം കൊല്ലം ഷാഫി,മുത്തു പട്ടുറുമാൽ,സജ്‌ന പട്ടുറുമാൽ,നിഷാദ് പട്ടുറുമാൽ എന്നിവർ നയിച്ച മാപ്പിളപ്പാട്ടും ഗാനമേളയും ഉണ്ടായിരുന്നു. ഫെബ്രുവരി 28 വരെയാണ് പ്രദർശനം.