മച്ചാട് മാമാങ്കത്തിന്റെ ഭാഗമായി കൂറയിടൽ ചടങ്ങ് ഇന്ന് നടക്കും

വടക്കാഞ്ചേരി : പ്രസിദ്ധമായ മച്ചാട് മാമാങ്കത്തിന്റെ മുന്നോടിയായി നടക്കുന്ന കൂറയിടൽ ചടങ്ങ് ഇന്ന് തിരുവാണിക്കാവിലും ,ബുധനാഴ്ച ഇരട്ടക്കുളങ്ങരയിലും നടക്കും. ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കൽ കുത്തുമാടത്തിന് സമീപമാണ് കൊടിക്കൂറ സ്ഥാപിക്കുക. കുറുമക്കാവ് വേലയുടെ തിടമ്പ് എഴുന്നള്ളിപ്പ് കാലത്ത് പത്തിന് നടക്കും.ക്ഷേത്രത്തിൽ നിന്ന് അവണപ്പറമ്പ് മനയിലേക്കാണ് തിടമ്പ് എഴുന്നള്ളിക്കുക തുടർന്ന് ആനയുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ തിരിച്ചു ക്ഷേത്രത്തിൽ എത്തിക്കും.തുടർന്ന് ഉച്ചകഴിഞ്ഞ് മേളം, പട്ടികജാതിക്കാരുടെ വേല, മറ്റു ചെറുപൂരങ്ങൾ, തായമ്പക, കൊമ്പുപറ്റ്,കുഴപ്പറ്റ് എന്നിവയും ചൊവ്വാഴ്ച വെളുപ്പിനെയുള്ള പകൽവേലയുടെ ആവർത്തനത്തോടെ 6.30.ന് വേല അവസാനിക്കും. ഇരട്ടക്കുളങ്ങരയിൽ വേലയുടെ ഭാഗമായുള്ള പറപുറപ്പാട് ഞായറാഴ്ച രാത്രി ആരംഭിച്ചു.14 നാണ് പൂരം.