മച്ചാട് മാമാങ്കത്തിന് മുന്നോടിയായി തിരുവാണിക്കാവിൽ കൂറയിടൽ ചടങ്ങ് നടന്നു

വടക്കാഞ്ചേരി : മച്ചാട് മാമാങ്കത്തിന് മുന്നോടിയായി നടത്തുന്ന കാവ് കൂറയിടൽ ചടങ്ങ് തിരുവാണിക്കാവിൽ നടന്നു. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്ത് മേൽശാന്തി സുരേഷ് എമ്പ്രാന്തിരിയുടെ നേതൃത്വത്തിൽ പൂജയോട് കൂടി കൂറയിടൽ ചടങ്ങ് നടന്നു.ഈ വർഷത്തെ മാമാങ്കത്തിന് നേതൃത്വം നൽകുന്ന പനങ്ങാട്ടുകാര ,കല്ലംപാറ ദേശങ്ങളിൽ നിന്നാണ് കൂറയിടുന്നതിന് ആവശ്യമായ മുള കൊണ്ടുവന്നത്.ദേശത്തെ തച്ചൻ മുള മുറിച്ചു പടികൾ ഒരുക്കി. ചടങ്ങിൽ മമാങ്ക ആഘോഷ കമ്മിറ്റി പ്രസിഡന്റ് ശശികുമാർ മങ്ങാടൻ, ഭാരവാഹികൾ ആയ സി.മനോജ്, കെ.സുധാകരൻ, കെ.ചന്ദ്രശേഖരൻ,കെ.നാരായണൻ കുട്ടി, തെക്കുംകര ദേശം സെക്രട്ടറി കെ.ശങ്കര നാരായണൻ, പുന്നം പറമ്പ് ദേശം പ്രസിഡന്റ് കെ.രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ഫെബ്രുവരി 20 ന് നടക്കുന്ന മാമാങ്കത്തിന്റെ പറപുറപ്പാട് 16 ന് രാത്രി നടക്കും.