ഉത്രാളിക്കാവ് പൂരം-സാമ്പിൾ വെടിക്കെട്ടു അനിശ്ചിതത്വത്തിൽ.

വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരം സാമ്പിൾ വെടിക്കെട്ടിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ വെടിക്കെട്ട് വീണ്ടും അനിശ്ചിതത്വത്തിൽ. വെടിക്കെട്ടിനായി കുഴികളെടുത്തിരുന്ന ജെ.സി.ബി.നീക്കം ചെയ്തു.തൊഴിലാളികളെ പിന്തിരിപ്പിച്ചു.സാമ്പിൾ വെടിക്കെട്ടു നടക്കുമോ എന്ന കാര്യത്തിൽ പൂരകമ്മിറ്റിക്കാർക്കു വ്യക്തത നല്കാൻ കഴിയുന്നില്ല.ഗുണ്ട്,കുഴിമിന്നൽ,അമിട്ട് എന്നിവ ഒഴിവാക്കിയിട്ടുള്ള വെടിക്കെട്ടിനു മാത്രമാണ് അനുമതി ലഭിച്ചിട്ടുള്ളൂ എന്നത് പൂരപ്രേമികളെ നിരാശയിലാക്കിയിരുന്നു.