വടക്കാഞ്ചേരി ടൗൺ കണ്ടെയ്‌ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു.

വടക്കാഞ്ചേരി : തലപ്പിള്ളി തഹസീൽദാർക്കു കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 21 കണ്ടെയ്‌ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ നടന്ന പരിശോധനയിലാണ് തഹസില്‍ദാര്‍ക്ക്‌ കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് തഹസില്‍ദാരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരിയിൽ തഹസിൽദാർ അടക്കം മൂന്ന് പേർക്കും, വരവൂരിൽ ഒരാൾക്കും തിരുവില്ല്വാമലയിൽ മൂന്ന് വയസുകാരിയുള്‍പ്പെടെ രണ്ട് പേര്‍ക്കും, പഴയന്നൂരില്‍ മൂന്ന് പേര്‍ക്കും കൊണ്ടാഴിയില്‍ രണ്ട് പേരുമുള്‍പ്പെടെ 83 പേർക്കാണ് ഇന്ന് തൃശൂർ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്.