കുമരനല്ലൂരിൽ നാട്ടുകാർ കള്ളുഷാപ്പ് പൂട്ടിച്ചു

വടക്കാഞ്ചേരി : കുമരനല്ലൂർ ഒന്നാംകല്ലിന് സമീപം എക്സൈസ് വകുപ്പിന്റെ അനുമതിയോടുകൂടി തുറന്ന കള്ളുഷാപ്പ് നാട്ടുകാർ താത്കാലികമായി പൂട്ടിച്ചു.ഒട്ടുപാറ സംസ്ഥാനപാതയിൽ പ്രവർത്തിച്ചിരുന്ന ഷാപ്പ് പരിസ്‌ഥിതി പ്രശ്നത്തെ തുടർന്ന് പൂട്ടുകയായിരുന്നു.തുടർന്നാണ് വാഴാനി പുഴയരുകിൽ വീട് വാടകയ്ക്കെടുത്തു എക്സൈസ് അനുമതിയോടെ പ്രവർത്തനം ആരംഭിച്ചത്.എന്നാൽ രേഖകൾ ഉണ്ടെങ്കിലും ഷാപ്പ് അവിടെ പ്രവർത്തിക്കാൻ അനുവദിക്കില്ല എന്നാണ് നാട്ടുകാർ പറയുന്നത്.എന്നാൽ നഗരസഭ വീട് എന്നു രേഖപ്പെടുത്തിയ കെട്ടിടത്തിൽ കള്ളുഷാപ്പിന് അനുമതി നൽകിയിട്ടില്ല എന്ന് നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എൻ.കെ.പ്രമോദ് കുമാർ പറഞ്ഞു.