നഗരസഭ വികസനത്തിന് മാസ്റ്റർ പ്ലാൻ

വടക്കാഞ്ചേരി : നാഗരാസൂത്രണ വകുപ്പുമായി സഹകരിച്ചു വടക്കാഞ്ചേരി നഗരസഭ പദ്ധതി രൂപവത്കരണരേഖ തയ്യാറാക്കുന്നതിനുള്ള നടപടികൾ തുടങ്ങി.20 വർഷം മുന്നിൽക്കണ്ടുള്ള വികസന പദ്ധതിയാണ് തയ്യാറാക്കുന്നത്.കില ഡയറക്ടർ ഡോ.ജോയ് ഇളമൺ ചർച്ച ഉദ്ഘാടനം ചെയ്തു.നഗരാസൂത്രണ ജില്ലാ ഓഫീസർ എം.ഗോപകുമാർ പദ്ധതി രേഖ വിശദീകരിച്ചു.ഭൂവിനിയോഗം,ഗതാഗതം,വാണിജ്യം,വ്യവസായം,സാമൂഹികം,സാമ്പത്തികം എന്നീ സർവേകൾ പൂർത്തികരിച്ചതിനു ശേഷമുള്ള അവലോകനമാണ് യോഗം ചർച്ച ചെയ്തത്.വടക്കാഞ്ചേരി മേൽപ്പാലം മുതൽ ബ്ലോക്കോഫീസ് വരെയുള്ള ഗതാഗത കുരുക്ക് അഴിക്കാൻ ബദൽ റോഡ് അനിവാര്യമായി. മാലിന്യ ശേഖരണം, വ്യവസായ വികസനം,മഴവെള്ള സംഭരണം,സോളാർ എനർജി, ഫുട്പാത്ത് സൗകര്യം,പൂരങ്ങൾ ,ജല സ്രോതസ്സുകൾ തുടങ്ങി എല്ലാം വികസന പ്ലാനിന് കീഴിൽ വരും. പ്ലാനിന്റെ ഭാഗമായി സെപ്റ്റംബറിൽ പൈതൃക പരിസ്‌ഥിതി സെമിനാർ നടത്തും.നവംബർ മാസത്തോടെ പദ്ധതി രേഖയ്ക്ക് രൂപം നൽകാനാണ് ധാരണ .നഗരസഭ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് അധ്യക്ഷയായി.