റോഡ് സൈഡിൽ അറവു മാലിന്യം തള്ളിയ രണ്ടുപേർ അറസ്റ്റിൽ

വടക്കാഞ്ചേരി : വ്യാസ കോളേജ് റോഡിൽ അറവുമാലിന്യം തള്ളിയ രണ്ടുപേരെ നാട്ടുകാർ കയ്യോടെ പിടിച്ചു പോലീസിൽ ഏൽപ്പിച്ചു. പെരുമ്പിലാവ് ചേലൂർപീടികയിൽ അലിമോൻ, തൃത്താല വടക്കേക്കളം വീട്ടിൽ ഷമീർ എന്നിവരെയാണ് വടക്കാഞ്ചേരി എസ്.ഐ. കെ.സി.രതീഷ് അറസ്റ്റ് ചെയ്തത്. ഇവർ വന്ന വാഹനവും കസ്റ്റഡിയിൽ എടുത്തു.ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് ഇവർ പ്രദേശത്ത് എത്തി മാലിന്യം തള്ളിയത്.