വാട്‌സാപ്പ് വഴി ലഭിച്ച പരാതികളിൽ മോട്ടോർ വാഹന വകുപ്പ് നടപടികൾ സ്വീകരിച്ചു

വടക്കാഞ്ചേരി : വാട്സാപ്പ് വഴി ലഭിച്ച നാട്ടുകാരുടെ പരാതിയിന്മേൽ മോട്ടോർ വാഹന വകുപ്പ് നടപടികൾ സ്വീകരിച്ചു തുടങ്ങി.ചിത്രങ്ങൾ സഹിതമാണ് സാമൂഹ്യ മാധ്യങ്ങളിലൂടെ പരാതികൾ ലഭിച്ചത്.ലഭ്യമായ പരാതികളുടെ അടിസ്ഥാനത്തിൽ ആറോളം ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി.പരാതികളിൽ കൂടുതലും അനുവദിച്ചതിലും അധികം കുട്ടികളുമായി പോകുന്ന സ്കൂൾ വാഹനങ്ങളുടെ ചിത്രങ്ങൾ ആണ്.കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാൻ വേണ്ടിയുള്ളതാണ് ലഭിച്ച പരാതികളിൽ അധികവും.കൂടാതെ കാലപ്പഴക്കം വന്ന വാഹനങ്ങളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പൊതുജനങ്ങൾക്ക് ചിത്രങ്ങൾ സഹിതം മോട്ടോർ വാഹന വകുപ്പിനെ അറിയിക്കണമെന്ന് ജോയിന്റ് ആർ.ടി. ഒ. ടി.ജി. ഗോകുലൻ അറിയിച്ചു. 8547639187 എന്ന വാട്സാപ്പ് നമ്പറിലേക്കാണ് വിവരങ്ങൾ അയക്കേണ്ടത്.