ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിടും.

വടക്കാഞ്ചേരി : ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും അടച്ചിട്ടു പ്രതിഷേധിക്കുമെന്നു കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഹോട്ടൽ ഭക്ഷണത്തിനു ചുമത്തിയ ചരക്ക് സേവന നികുതി പിൻവലിക്കുക, മലിനജലനിർമാർജ്ജന നിയമത്തിലെ അപ്രായോഗികതകൾ പിൻവലിച്ച് പ്രായോഗിക സമീപനം സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.