![]()
വടക്കാഞ്ചേരി : കുണ്ടന്നൂർ കർമ്മലമാതാ ദേവാലയത്തിൽ മാതാവിന്റെ വണക്കമാസത്തിന്റെ സമാപനത്തോടനുബന്ധിച്ചു മേയ് 28 ഞായറാഴ്ച ഊട്ടുതിരുന്നാൾ ആഘോഷിക്കുന്നു. വൈകീട്ട് അഞ്ചു മണിക്ക് വികാരി ഫാ.ജോജു പനയ്ക്കലിന്റെ നേതൃത്വത്തിൽ ആഘോഷമായ പാട്ടു കുർബാനയും നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കും. തുടർന്ന് ഊട്ട് വെഞ്ചിരിപ്പും ഉണ്ടായിരിക്കുന്നതാണ്.