യുവാവ്‌ ട്രെയിൻ തട്ടി മരിച്ച നിലയിൽ

വടക്കാഞ്ചേരി : ഓട്ടുപാറ ചിറ്റിലപ്പിള്ളി മാത്യു ജോണിന്റെ മകൻ 19 വയസ്സുള്ള ജോസഫ് മാത്യുവിനെയാണ് എങ്കക്കാട് റയിൽവേ ഗേറ്റിന് സമീപം  ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.സി.എ. വിദ്യാർഥിയാണ്.വടക്കാഞ്ചേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.