നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിൽ ഔഷധസേവയും ആനയൂട്ടും
എരുമപ്പെട്ടി : ധന്വന്തരി ക്ഷേത്രത്തിൽ രാമായണമാസാചാരണത്തിന്റെ ഭാഗമായി അഷ്ടദ്രവ്യമഹാഗണപതിഹോമവും ആനയൂട്ടും ഔഷധ സേവയും നടന്നു. രാവിലെ കീഴ്മുണ്ടയൂർ പരമേശ്വരൻ നമ്പൂതിരി ഔഷധ സേവ, ദേവസ്വം ഓഫീസർ ആർ.ഹരിദാസന് നൽകി ഉദ്ഘാടനം ചെയ്തു. അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിയും മാടമ്പ് കുഞ്ഞുകുട്ടനും ആനയൂട്ടിനു നേതൃത്വം നൽകി.