ഓട്ടുപാറ ബസ്സ് സ്റ്റാൻഡ് നവീകരണം – വടക്കാഞ്ചേരി ടൗണിൽ ഗതാഗത പരിഷ്‌കാരം

വടക്കാഞ്ചേരി : നഗര സഭയുടെ കീഴിലുള്ള ഓട്ടുപാറ ബസ്സ്റ്റാൻഡിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പണികൾ തീരും വരെ സ്റ്റാൻഡിൽ ബസുകൾ പ്രവേശിക്കില്ല. തൃശൂർ ഭാഗത്തേക്കുള്ള ബസുകൾ സ്റ്റാൻഡിനു പുറത്ത് വാണിജ്യ കെട്ടിടത്തിന് മുന്നിലും , ഷൊർണൂർ ഭാഗത്തേക്കുള്ള ബസുകൾ സ്റ്റാൻഡിനു മുന്നിലും നിർത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ടതാണ്.