കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയായി സംസ്ഥാന പാതയിൽ ഗർത്തം.

ഓട്ടുപാറ : ഷൊർണൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ രൂപം കൊണ്ട ഭീമൻ ഗർത്തം കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരുപോലെ ഭീഷണി. ഒരാഴ്ച മുന്നേ രൂപം കൊണ്ട ഗർത്തം നേരെയാക്കുവാൻ അധികൃതർ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഗർത്തത്തിന് മുന്നിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ മാത്രമാണ് അപകടങ്ങൾ ഒഴിവാക്കുന്നത്.