കുറാഞ്ചേരി അപകടം – മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ട്ട പരിഹാരം ലഭിച്ചില്ല

വടക്കാഞ്ചേരി : കുറാഞ്ചേരി മണ്ണിടിഞ്ഞു ഉണ്ടായ അപകടത്തിൽ മരിച്ച 19 പേരുടെ ബന്ധുക്കൾക്ക് നഷ്ട് പരിഹാരം ലഭിച്ചില്ല. അനർഹർക്ക് പതിനായിരം രൂപ നഷ്ട പരിഹാരം ലഭിച്ചു എന്ന് ആരോപണം ഉയരുമ്പോഴും സർക്കാരിൽ നിന്നും ഒരു രൂപ പോലും ലഭിച്ചില്ല എന്ന് മരിച്ചവരുടെ ബന്ധുക്കളെ പറഞ്ഞു. അപകടത്തിൽ വീടുകൾ നഷ്ടപ്പെട്ടവർ കുറഞ്ചേരിയിൽ തന്നെ വാടകക്ക് താമസിക്കുകയാണ് ഇപ്പോൾ. ധനസഹായം നൽകുന്നതിനായി നഷ്ടത്തിന്റെ വിവരങ്ങൾ മെബൈൽ ആപ് വഴി സർക്കാരിന് നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.