വടക്കാഞ്ചേരി ‘പഴയ പാലം’ ഉദ്ഘാടനം ചെയ്തു

വടക്കാഞ്ചേരി : വടക്കാഞ്ചേരി ടൗണിൽ പുഴയ്‌ക്ക് കുറുകെയുള്ള പഴയപാലത്തിന് തേജസ്സ് എഞ്ചിനീയറിംഗ് കോളേജിലെ ആർക്കിടെക്ച്ചർ വിദ്യാർത്ഥികൾ നൽകിയ പുതുമ, നഗരസഭ വൈസ് ചെയർമാൻ എം.ആർ.അനൂപ് കിഷോർ ഉദ്ഘടനം ചെയ്തു. വിദ്യാർത്ഥികൾ പുതുമയേകിയ പാലത്തിന് നഗരസഭ വെളിച്ചതിനുള്ള സംവിധാനം ഒരുക്കും എന്ന് അദ്ദേഹം പറഞ്ഞു.തേജസ്സ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സുബോദ് തോമസ് അധ്യക്ഷനായി.