ഓട്ടുപാറയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പോലീസ് നടപടി സ്വീകരിച്ചു.

ഓട്ടുപാറ : വ്യാപാര സ്ഥാപനങ്ങളിലേക്ക് ചരക്കിറക്കാനെത്തുന്ന ലോറികള്‍ക്ക് പോലീസ് ക്രമീകരണം ഏര്‍പ്പെടുത്തി. വടക്കാഞ്ചേരി എസ്.ഐ- കെ.സി. രതീഷ് വ്യാപാരികളും തൊഴിലാളി യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചരക്കുകളുമായി എത്തുന്ന ലോറികള്‍ ടൗണിന് പുറത്ത് നിര്‍ത്തിയിടുകയും ചുമട്ട് തൊഴിലാളികളുടെ ഒഴിവനുസരിച്ച് ഓരോ ലോറികളായി സ്ഥാപനങ്ങള്‍ക്ക് മുന്നിലെത്തി ചരക്കിറക്കണമെന്നും വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി