![]()
വടക്കാഞ്ചേരി : വടക്കാഞ്ചേരിയിലെ ഗതാഗത കുരുക്ക് മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാന പാതയിൽ വടക്കാഞ്ചേരി നഗരസഭ പരിധിയിൽ റോഡിന്റെ അവസ്ഥ പരിതാപകരമാണ്.അത്താണി - അകമല റോട്ടിലെ കുഴികളടയ്ക്കാൻ അഞ്ച് ലക്ഷം രൂപയുടെ പ്രവർത്തിക്കു അനുമതി ആയിട്ടുണ്ടെങ്കിലും നടപ്പിലായിട്ടില്ല.വടക്കാഞ്ചേരിയിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ ബൈപ്പാസിന് ബജറ്റിൽ അനുമതി നൽകിയിരുന്നു.തൃശൂർ - വടക്കാഞ്ചേരി - ഷൊർണൂർ റോഡ് മുഴുവൻ പൊളിഞ്ഞു നാശമായി കിടക്കുകയാണ്.വർഷങ്ങൾക്ക് മുൻപ് അനുമതി ലഭിച്ച പാർളിക്കാട് - മിണാലൂർ ജങ്ഷൻ വരെയുള്ള റോഡ് ഏകദേശം മൂന്ന് കിലോമീറ്റർ വരെ മാത്രമാണ് ടാറിടൽ ആരംഭിച്ചിട്ടുള്ളത്.വടക്കാഞ്ചേരിയിൽ രണ്ടു ബസ് സ്റ്റാൻഡുകളിക്കിടയിൽ സ്വകാര്യ ബസ്സുകളുടെ ഇഴയലും അനധികൃത പാർക്കിങ്ങും ഓട്ടോ സ്റ്റാന്റുകളും ആണ് ഗതാഗത കുരുക്കിന്റെ പ്രധാന കാരണം.ടൗണിൽ സ്ഥാപനങ്ങൾക്ക് മുൻപിൽ ബൈക്കുകളും മറ്റും പാർക്ക് ചെയ്യുന്നതും തിരക്കിന് കാരണമാകുന്നുണ്ട്.റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ഒരുപാട് പ്രഖ്യാപനങ്ങൾ നടന്നിട്ടുണ്ടെങ്കിലും നടപ്പിലാകാൻ വലിയ കാലതാമസം ആണ് എടുക്കുന്നത്.