ഉത്രാളിപ്പൂരം : എങ്കക്കാട് ദേശം വാർഷിക പൊതുയോഗം

വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരത്തിനോട് അനുബന്ധിച്ചു ടൂറിസം വകുപ്പ് അനുവദിച്ചു നൽകാറുള്ള ധനസഹായം ഉടൻ ലഭ്യമാക്കണമെന്ന് എങ്കക്കാട് ദേശം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.മൂന്ന് വർഷമായി ലഭിക്കാനുള്ള കുടിശ്ശികയടക്കം തുക അനുവദിച്ചു തരണം ,ഒപ്പം ടൂറിസം വകുപ്പിൽ നിന്നും ദേവസ്വം ബോഡിൽ നിന്നും ലഭിക്കുന്ന ധനസഹായ തുക ഇരട്ടിപ്പിക്കണം എന്നും യോഗം ആവശ്യപ്പെട്ടു. കൂടാതെ ഉത്രാളിപ്പൂരത്തിന്റെ പ്രധാന ഭാഗമായ വെടിക്കെട്ട് നടത്തിപ്പിന്റെ തടസ്സങ്ങൾ ഒഴിവാക്കി സുഗമമായി വെടിക്കെട്ട് നടത്തുന്നതിനുള്ള നടപടികൾ ഭരണാധികാരികൾ സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.പ്രസിഡന്റ് പി.ആർ.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. 2019 ലെ പൂരം നടത്തിപ്പ് കമ്മിറ്റി ഭാരവാഹികളായി മാരാത്ത് വിജയൻ ,തുളസി കണ്ണൻ, പി.ആർ.സുരേഷ് കുമാർ,കുങ്കുമത്ത് പ്രഭാകരൻ ,മനോജ് കടമ്പാട്ട് എന്നിവരെ യോഗത്തിൽ തിരഞ്ഞെടുത്തു.