![]()
വടക്കാഞ്ചേരി : അഞ്ച് ദിവസങ്ങളിലായി നടന്നുവന്ന സ്പന്ദനം രാജ്യാന്തര ചലച്ചിത്രോത്സവം ചൊവ്വാഴ്ച സമാപിക്കും.വടക്കാഞ്ചേരി താളം തിയ്യേറ്റർ ആയിരുന്നു ചലച്ചിത്രോത്സവ വേദി.സമാപന സമ്മേളനം സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച 'ദി തിയറി ഓഫ് എവരിതിങ്' ,ന്യുട്ടൺ, 'സീക്രട്ട് സൂപ്പർ സ്റ്റാർ' എന്നീ ചിത്രങ്ങളുടെ പ്രദർശനം നടന്നു.ഓപ്പൺ ഫോറത്തിൽ സിനിമ എന്ന മാധ്യമം എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിന് വിജേഷ് ചൂടൽ നേതൃത്വം നൽകി.