ഡലീസ, ന്യൂ കാസ്റ്റില്‍ ബാറുകള്‍ തുറക്കാന്‍ അനുമതി.
വടക്കാഞ്ചേരി : വടക്കാഞ്ചേരിയിലെ ഡലീസ, ന്യൂ കാസ്റ്റില്‍ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ വഴിയൊരുങ്ങി. ദേശീയ - സംസ്ഥാന പാതയോരത്തുനിന്ന് 500 മീറ്ററില്‍ താഴെയുള്ള മദ്യശാലകള്‍ നിരോധിച്ചത് മുന്‍സിപ്പല്‍ പരിധികളില്‍ ബാധകമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.ഇതോടെ മുന്‍സിപ്പല്‍ പരിധിയില്‍ ലൈസന്‍സുള്ള മദ്യശാലകള്‍ക്ക് പാതയോരത്തുനിന്നുള്ള ദൂരപരിധി ബാധകമല്ലാതാകും.കേരളത്തിലെ നഗരസഭ, കോര്‍പ്പറേഷന്‍ പരിധിയിലുള്ള സംസ്ഥാന പാതകള്‍ ഡീ നോട്ടിഫൈ ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് വിധിയില്‍ വ്യക്തത വരുത്തി സുപ്രീംകോടതി ബുധനാഴ്ച പുതിയ ഉത്തരവ് പുറത്തിറക്കിയത്.