ശക്തമായ ഇടിമിന്നലിൽ വീടിനുള്ളിൽ തീഗോളം

വടക്കാഞ്ചേരി : ശക്തമായ ഇടിമിന്നലിൽ തെക്കുംകര പഞ്ചായത്തിലെ നായരങ്ങാടി അഞ്ചീട്ടിയിൽ വീടിനുള്ളിൽ തീഗോളം.വീട്ടിൽ ഉണ്ടായിരുന്ന വയോധികയും നാലംഗ കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു. ഞാലിയിൽ ഷാജിയുടെ വീട്ടിലാണ് അപകടം ഉണ്ടായത്. ഷാജിയുടെ മാതാവും ,ഭാര്യയും കുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മിന്നൽ പതിച്ച ഉടനെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടത് വലിയ ദുരന്തം ഒഴിവാക്കി. ഗൃഹോപകരണങ്ങളും, സ്വിച്ച്‌ബോർഡും മറ്റും പൂർണ്ണമായി നശിച്ചു. വീടിന് പുറത്തെ അലക്കുകല്ല് തകർന്നു തെറിച്ചു പോയി.