![]()
വടക്കാഞ്ചേരി : തിങ്കളാഴ്ച തൃശ്ശൂർ - തിരുവില്വാമല റൂട്ടിലോടുന്ന ബസ്സുകൾ ജീവൻ രക്ഷാ യാത്ര നടത്തും. പാഞ്ഞാൾ സ്വദേശിനി ഗോപികയുടെ കരൾ മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയയ്‌ക്ക് ആവശ്യമായ ധനസമാഹാരണാർദ്ധമാണ് കാരുണ്യ യാത്ര.തൃശൂർ - തിരുവില്വാമല റൂട്ടിലോടുന്ന ജഗന്നാഥ്, വട്ടപ്പറമ്പിൽ, അന്ന മോൾ,ശാന്തി ഡീലക്‌സ്,എം. എം.ടി. ,സെന്റ്.ജോർജ് ,അൽ അമീൻ എന്നിവയ്ക്കൊപ്പം തൃശൂർ - ഷൊർണൂർ - ചേലക്കര റൂട്ടിലെ ലോഗോൺ , തമ്പുരാൻ ബസ്സുകളും കാരുണ്യ യാത്ര നടത്തും.