ഗോപികയ്ക്കയുള്ള ജീവൻരക്ഷാ യാത്രയിൽ പങ്കുചേർന്നത് പതിനാല് ബസ്സുകൾ

വടക്കാഞ്ചേരി : പൈങ്കുളം സ്വദേശിനി ഗോപികയുടെ ചികിത്സാനിധിയിലേക്ക് ആവശ്യമായ ധനസമാഹരണാർഥം ബസ് ഓണേഴ്‌സ് കൂട്ടായ്മ സംഘടിപ്പിച്ച ജീവൻ രക്ഷായാത്രയിൽ പതിനാല് ബസ്സുകൾ പങ്കെടുത്തു.യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കുന്നതിന് പകരം ബസ്സിൽ ഒരു ബക്കറ്റ് വയ്ക്കുകയും,അതിൽ ഇഷ്ടമുള്ള തുക നിക്ഷേപിക്കാനുള്ള അവസരം യാത്രക്കാർക്കു ഒരുക്കുകയും ചെയ്തു. യാത്രക്കാർ മനസ്സറിഞ്ഞു ഈ കൂട്ടായ്മയിൽ സഹകരിക്കുകയും ചെയ്തു. യാത്രക്കാർക്ക് പുറമെ വ്യാപരികളും മറ്റുമായി നിരവധി പേർ ബസ്സിലെത്തി പണം നിക്ഷേപിച്ചു. ചേലക്കരയിൽ എസ്.ഐ.സിബീഷും പഴയന്നൂരിൽ എസ്.ഐ. പി.കെ.ദാസും ജീവൻരക്ഷായാത്ര ഫ്ലാഗ് ഓഫ് ചെയ്തു .