മിണാലൂർ പാടശേഖരത്തിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ

വടക്കാഞ്ചേരി : മിണാലൂർ അടിപ്പാതയ്ക്ക് സമീപം പാടശേഖരത്തിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. ഏതാനും ആഴ്ചകൾക്ക് മുൻപ് ഇതിന് സമീപം തന്നെ കുളത്തിലും മാലിന്യം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.ആര്യാംപാടം - പുതുരുത്തി റോഡ് ,മലാക്ക - കുണ്ടുകാട് റോഡ് എന്നിവിടങ്ങളിൽ വിവിധ തരത്തിലുള്ള മാലിന്യങ്ങൾ ചാക്കുകളിലും മറ്റും നിറച്ച് കൊണ്ടിടുന്നത് പതിവാണ്.കഴിഞ്ഞ ദിവസം വ്യാസ കോളേജ് റോഡിൽ അറവു മാലിന്യം തള്ളാൻ വന്ന രണ്ടുപേരെ വാഹനം സഹിതം നാട്ടുകാർ കയ്യോടെ പിടികൂടി പോലീസിൽ ഏല്പിച്ചിരുന്നു.തിങ്കളാഴ്ച വൈകിട്ട് ആണ് മിണാലൂർ പാടശേഖരത്തിൽ സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളിയത്.