മെഡിക്കൽ കോളേജിൽ കാൻസർ ശസ്ത്രക്രിയ വിഭാഗത്തിന്റെ പ്രവർത്തനം ആരംഭിച്ചു
അത്താണി : ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ച കാൻസർ ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ് നിർവഹിച്ചു. നിലവിൽ ജനറൽ സർജറി വിഭാഗമാണ് കാൻസർ ശസ്ത്രക്രിയകൾ ചെയ്തു വന്നിരുന്നത്.പതിനൊന്ന് ഡോക്ടർമാർ അടക്കം 21 തസ്തികകൾ ആണ് സർക്കാർ അനുവധിച്ചിട്ടുള്ളത്.നെഞ്ചുരോഗാശുപത്രിയിൽ ഇതിനായി പ്രത്യേക ഒ.പി.യും ആരംഭിച്ചിട്ടുണ്ട്.ആശുപത്രിയിൽ കാൻസർ ശസ്‌ത്രക്രിയയ്ക്ക് മാത്രമായി പുതിയ തിയ്യേറ്ററും ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ.ഷെഹ്‌ന. എ. ഖാദർ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എ. അബ്‌ദുൾ ലത്തീഫ്, ഡോ.ആർ ബിജു കൃഷ്ണൻ, ഡോ.പി.ആർ.ശോഭന ,ഡോ.സി.വി.മുരളി എന്നിവർ പങ്കെടുത്തു.