രക്തദാന ക്യാമ്പ്
വടക്കാഞ്ചേരി : കെ.സി.വൈ.എം.വടക്കാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ അമലാ മെഡിക്കൽ സെന്ററിന്റെ സഹായത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.കെ.സി വൈ.എം ദിനാചാരണത്തോട് അനുബന്ധിച്ചു സെന്റ്. ഫ്രാൻസിസ് സേവ്യർസ് ഫൊറോനാ പള്ളിയിലെ കെ.സി വൈ.എം.യൂണിറ്റ് ആണ് രക്തദാന ക്യാമ്പ് ഒരുക്കിയിട്ടുള്ളത്.ജൂലൈ എട്ടാം തിയ്യതി രാവിലെ 9 മണി മുതൽ 12 മണി വരെ വടക്കാഞ്ചേരി സെന്റ്.ഫ്രാൻസിസ് എൽ.പി.സ്‌കൂളിൽ വച്ചാണ് ക്യാമ്പ് നടക്കുക എന്ന് വികാരി ഫാദർ ഫ്രാൻസിസ് തരകൻ, അസിസ്റ്റന്റ് വികാരി ഫാദർ ജോയ്‌സൻ പുത്തൂർ, പ്രസിഡന്റ് വില്ല്യംസ് എം.വി.എന്നിവർ അറിയിച്ചു.